ബെംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സില്‍, കൈരളി കലാ സമിതി സംയുക്തമായി സംഘടിപ്പിച്ച ”ഒരു നറുപുഷ്പമായ്” സംഗീത പരിപാടി വിമാനപുര കൈരളി കലാ സമിതി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനും ഗായിക മധുശ്രീ നാരായണനും ചേര്‍ന്നാണ് ഖയാല്‍, ഗസല്‍, ചലച്ചിത്രസംഗീതം എന്നിവ കോര്‍ത്തിണക്കിയ പരിപാടി ഒരുക്കിയത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍, പ്രസിഡന്റ് തോമസ് മാത്യു വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ്, സെക്രട്ടറി ബിജു ജേക്കബ്, ട്രഷറര്‍ ഷിബു ഇ ആര്‍, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരന്‍ രാമന്തളി, വൈസ് പ്രസിഡന്റ് ആര്‍ ജെ നായര്‍, സെക്രട്ടറി പി കെ സുധീഷ് ജോയിന്റ്‌റ് സെക്രട്ടറി കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പണ്ഡിറ്റ് രമേശ് നാരായണ്‍, മധുശ്രീ നാരായണ്‍ എന്നിവരെ പ്രശസ്തിപത്രം നല്‍കി ആദരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ഹോസ്‌ക്കോട്ടയില്‍ നടപ്പാക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ജീവിത സായാഹ്ന വസതിക്കായുള്ള സ്‌നേഹതീരം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ചടങ്ങില്‍ നടത്തി.
<BR>
TAGS : WMC | KAIRALI KALA SAMITHI














