Categories: KARNATAKATOP NEWS

കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി

ബെംഗളൂരു: കോലാറിൽ കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. ജില്ലയിലെ കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

1200 ജലാറ്റിൻ സ്റ്റിക്കുകൾ, 7 പെട്ടി ഡിറ്റണേറ്റർ വയർ, 6 ഡിറ്റണേറ്ററുകൾ എന്നിവ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തും സഹായിയുമായ മറ്റൊരാൾ പോലീസിനെ കണ്ട് പരിശോധന സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇരുവർക്കും മാർച്ച്‌ ഒന്നിന് ബെംഗളൂരുവിൽ നടന്ന രാമേശ്വരം കഫെ ബോംബ് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

The post കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…

8 hours ago

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…

9 hours ago

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…

10 hours ago

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബിജെപിക്കും മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…

10 hours ago

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…

11 hours ago

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…

11 hours ago