Saturday, November 15, 2025
18.6 C
Bengaluru

കുവൈറ്റ് തീപിടിത്തം; ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു, മരിച്ച 11 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച 11 മലയാളികളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനം നടക്കും. 11 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

മരിച്ച ആകാശിന്റെ പന്തളം മുടിയൂർകോണത്തെ വീട്ടിൽ 11മണിക്ക് പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം നടക്കും. തിരുവല്ല സ്വദേശി തോമസ് ഉമ്മന്റെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിക്കുക.ദുരന്തത്തിൽ മരിച്ച സിബിൻ, സജു വർഗീസ്, മാത്യു തോമസ്,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ച നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

കുവൈറ്റ് ദുരന്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഒൻപതാം മൈൽ ഐപിസി ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം . പാമ്പാടിയിലെ വാടക വീട്ടിലും പുതുതായി നിർമിക്കുന്ന വീട്ടിലും പൊതുദർശനം നടത്തും.

മരിച്ച പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്‌കാര ശുശ്രുഷകൾ നാളെ നാല് മണിക്ക് പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം നാളെ രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മൂന്നുപേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

കൊല്ലം സ്വദേശികളായ രണ്ടുപേരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വെളച്ചിക്കാല വേങ്ങൂർ വടക്കോട്ട് വിളയിൽ വീട്ടിൽ ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് നടക്കും. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും വീട്ടിൽ എത്തിക്കുന്ന മൃതദേഹം വെളച്ചിക്കാല ഐപിസി സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജിന്റെ സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. നരിക്കൽ മാർത്തോമാ പള്ളിയിൽ ആണ് ചടങ്ങുകൾ. പുനലൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിൽ എത്തിക്കും.

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ എട്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചിരുന്നു. നെടുമങ്ങാട് അരുൺ ബാബു, ശൂരനാട് ഷമീർ, വാഴമുട്ടം മുരളീധരൻ നായർ, ഇടവ ശ്രീജേഷ് തങ്കപ്പൻ, പെരിനാട് സുമേഷ് എസ്.പിള്ള, ചാവക്കാട് ബിനോയ് തോമസ്, തിരൂർ നൂഹ്, പുലാമന്തോൾ ബാഹുലേയൻ, കണ്ണൂർ വയക്കര നിതിൻ, തലശ്ശേരി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അതേസമയം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. ബാക്കി 13 പേരും വാർഡുകളിലാണ്. ആരുടെയും ആരോ​ഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളിൽ കഴിയുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് മലയാളികൾ ചികിത്സയിൽ കഴിയുന്നത്.
<BR>
TAGS : KUWAIT FIRE TRAGEDY
SUMMARY : Kuwait Fire; All the Malayalis who are undergoing treatment have overcome the danger level, and the funeral of 11 dead people is today

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളത്തില്‍ 19വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ...

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ...

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക...

കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍...

ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം...

Topics

നടിയെ പീ‍ഡിപ്പിച്ചെന്ന പരാതി; പ്രമുഖ സിനിമാ നിര്‍മാതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ്...

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍...

പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ...

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍...

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ...

രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും...

ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ സ​ഫാ​രി​ക്കി​ടെ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം; വി​നോ​ദ സ​ഞ്ചാ​രി​ക്ക് പ​രുക്ക്

ബെംഗളൂരു: ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പരുക്ക്. ചെ​ന്നൈ​യി​ൽ...

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍ 

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ...

Related News

Popular Categories

You cannot copy content of this page