ബെംഗളൂരു : ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷന്‍ കെ.കെ. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു. വിവർത്തന സാഹിത്യത്തിന് കെ.കെ. ഗംഗാധരൻ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ യോഗം വിലയിരുത്തി. കെ.കെ.ജി.യുടെ വിയോഗം അസോസിയേഷന് നികത്താനാകാത്തതാണെന്ന് പ്രസിഡന്റ് ഡോ. സുഷമാ ശങ്കർ പറഞ്ഞു.
വൈറ്റ്ഫീൽഡ് ഡി.ബി.ടി.എ. ഓഫീസിൽ സംഘടിപ്പിച്ച യോഗത്തിൽ കെ.കെ.ജി.യുടെ മകൻ ശരത് അച്ഛന്റെ അവസാനദിവസങ്ങളെ കുറിച്ചു സംസാരിച്ചു. ഡോ. ദാമോദര ഷെട്ടി, കെ. പ്രഭാകരൻ, ഡോ. ബി.എസ്. ശിവകുമാർ, ഡോ. മലർവിളി, എസ്. ശ്രീകുമാർ, കെ.വി. കുമാരൻ, സുധാകരൻ രാമന്തളി, ദാമോദരൻ, പ്രൊഫ. പാർവതി ജി. ഐത്താൾ, പ്രൊഫ. കെ. ശാരദ, ആർ.വി. ആചാരി, സി. കുഞ്ഞപ്പൻ, കെ.ടി. ബ്രിജി, കെ.കിഷോർ, ശാന്തകുമാർ, സി.ഡി. ഗബ്രിയേൽ, വി.എസ്. രാകേഷ്, ബി. ശങ്കർ, റെബിൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
<BR>
TAGS : KK GANGADHARAN














