Saturday, June 28, 2025
27 C
Bengaluru

കോട്ടയത്ത് റെയില്‍വെ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറയുന്നു.

പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ വരുമ്പോൾ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു മൂവരുമെന്നും ട്രെയിൻ അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിയെന്നും ലോക്കോ പൈലറ്റ് റെയിൽവേയിൽ അറിയിക്കുകയായിരുന്നു.  ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ വൈകുകയാണ്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : DEATH | KOTTAYAM NEWS
SUMMARY : Three bodies found on railway tracks in Kottayam

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കൊല്‍ക്കത്ത കൂട്ടബലാത്സംഗം; കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി...

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും

തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15...

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം...

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ്...

Topics

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ....

മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർക്ക് നാദപ്രഭു കെംപെഗൗഡ പുരസ്കാരം

ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ...

ചിന്നസ്വാമി ദുരന്തം; പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ നിര്‍ദേശം

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ...

“ലഹരിക്കു ജീവിതത്തിൽ സ്ഥാനമില്ല”; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 50,000 കോളജ് വിദ്യാർഥികൾ

ബെംഗളൂരു:  സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം...

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ...

Related News

Popular Categories

You cannot copy content of this page