സെയ്‌ന്റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് കേക്ക് ഒരുങ്ങുന്നു 

ബെംഗളൂരു: മെെസൂരു സെന്‍റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം ആന്‍റ് ഹോട്ടൽ മാനേജ്‌മെന്റ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് കേക്ക് മിക്‌സിങ്ങ് തുടങ്ങിയത്. കോളേജില്‍ നടന്ന ചടങ്ങില്‍ കേളേജ് റെക്ടര്‍ റവ. ഫാ. ഡോ. ലൂര്‍ധ് പ്രസാദ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റാലിറ്റി വകുപ്പ് മേധാവിയും, വിദേശ രാജ്യങ്ങളിൽനിന്ന് ബേക്കിങ് പഠനം പൂർത്തിയാക്കി ഈ മേഖലയിൽ 30 വർഷത്തിലധികം അനുഭവ പരിചയമുള്ള മലയാളിയായ സി.വി. രഞ്ജിത്താണ് കേക്ക് നിര്‍മാണത്തിന് നേതൃത്വം നൽകുന്നത്. വിവിധ തരത്തിലുള്ള അറുനൂറ് കിലേ ഡ്രെെ ഫ്രൂട്ട് ഒന്നിച്ച് കുഴച്ച് സംരക്ഷിച്ച് വെക്കും. ഏകദേശം 2,000 കിലോ പ്ലം കേക്ക്, ക്രിസ്മസ് ഫ്രൂട്ട് കേക്ക് എന്നിവ ഉണ്ടാക്കുവാനാണിത് മിക്സ് ചെയ്തു വെച്ചതെന്നും ഗുണമേന്‍മയുള്ള കേക്ക് ഉണ്ടാക്കുവാനായി എന്തൊക്കെ കാര്യങ്ങള്‍ മുന്‍കൂട്ടി ശ്രദ്ധിക്കണമെന്നുമൊക്കെ സി.വി.രഞ്ജിത്ത് വിശദീകരിച്ചു. ഡിസംബര്‍ 10ന് ശേഷം ആവശ്യാനുസരണം കേക്ക് നിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ. രവി. ജെ.ഡി. സല്‍ദാന, വെെസ് പ്രിന്‍സിപ്പാല്‍ പ്രൊ. പ്രകാശ് കുട്ടിനോ, അക്കാദമി ഡീന്‍ പ്രൊ. ആനന്ദ്, പി യു കോളേജ് പ്രിന്‍സിപ്പാല്‍ പ്രൊ. സുനില്‍ ഡിസൂസ, ഐക്യുഎസി കോര്‍ഡിനേറ്റര്‍ പ്രൊ. തോമസ് ഗുണശീലന്‍, എക്സാം കണ്‍ട്രാളര്‍ ഡോ. റീന ഫ്രാന്‍സിസ്, പിജി റിസര്‍ച്ച് സെന്‍റര്‍ കോഡിനേറ്റര്‍ ഡോ. നൂര്‍ മുബാഷിര്‍, മലയാളം വിഭാഗം മേധാവി. പ്രൊ. ബാബു പച്ചോലക്കല്‍, എം.ബി.എ വകുപ്പ് മേധാവി ഡോ. ഐസക്ക് ജോര്‍ജ്ജ്, എം.സി.എ വകുപ്പ് മേധാവി ഡോ. റീനമോള്‍, പി ജി, യുജി വിവിധ വകുപ്പ് മേധാവികള്‍ മറ്റു ഫാക്കല്‍റ്റികള്‍, ടൂറിസം ആന്‍റ് ഹോസ്പ്പിറ്റാലിറ്റി വകുപ്പ് വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണാവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക്...

എം.ആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും...

സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം

ബെംഗളൂരു: സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. മല്ലേഷ് പാളയത്തുള്ള...

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്...

എകെജി ഭവനില്‍ ഡല്‍ഹി പോലീസ്; ഐഷി ഘോഷിന്‍റെ അറസ്റ്റിന് നീക്കം

ന്യൂഡല്‍ഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

മലപ്പുറം: നിലമ്പൂർ-അകമ്പാടത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച...

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ...

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര...

Related Articles

Popular Categories