ആറ് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ പത്താമത് നില്‍ക്കുന്ന ആര്‍സിബി ഇന്ന് ഹൈദരാബാദിന് എതിരെ കളിക്കും. ഇന്ന് 7.30ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം . മികവിലേക്ക് ഉയരാത്ത ബോളര്‍മാരാണ് പ്രധാനമായും ബെംഗളൂരുവിന്റെ തലവേദന.
199 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചിട്ടും മുംബൈ 16 ഓവറില്‍ ജയം പിടിച്ചതില്‍ നിന്ന് ബെംഗളൂരു ബോളര്‍മാരുടെ പോരായ്മ വ്യക്തം. സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മോശം ഇക്കണോമി റേറ്റ് ആര്‍സിബിയുടേതാണ്. അതില്‍ ഏറ്റവും മോശം സിറാജിന്റേതും. സ്പിന്‍ ബോളിങ്ങിലും ആര്‍സിബി നിരാശപ്പെടുത്തുമ്പോള്‍ ക്ലാസന്‍ ഉള്‍പ്പെടെയുള്ള ഹൈദരാബാദ് ബാറ്റേഴ്സിനെ പിടിച്ചുകെട്ടാന്‍ പ്രയാസപ്പെടും. ബോളിങ്ങില്‍ അധികം ആയുധങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് ക്യാപ്റ്റന്‍ ഡുപ്ലെസിസും തുറന്നു സമ്മതിച്ചു കഴിഞ്ഞു.
ഡുപ്ലെസിസും രജത്തും കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കിയതാണ് ആര്‍സിബിക്ക് ആകെയുള്ള ആശ്വാസം. മറുവശത്ത് ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, മര്‍ക്രം ക്ലാസന്‍ എന്നിവര്‍ വരുന്ന ബാറ്റിങ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത് കൂട്ടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബൗണ്ടറികളുടെ ദൂരം കുറവായ സാഹചര്യം ഹൈദരാബാദിന്റെ ബിഗ് ഹിറ്റേഴ്സ് മുതലെടുത്തേക്കും. 19 കളിക്കാരെയാണ് ആർസിബി ഈ സീസണില്‍ ഇതുവരെ കളിപ്പിച്ചത്.
20 കളിക്കാരെ പരീക്ഷിച്ച ഡല്‍ഹിയാണ് ഇക്കാര്യത്തിൽ ആര്‍സിബിക്ക് മുമ്പിൽ നില്‍ക്കുന്നത്. മാക്സ്വെല്ലിന് കഴിഞ്ഞ ദിവസം വിരലിന് പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്ക് സാരമുള്ളതല്ലെന്നും താരം കളിക്കുമെന്നുമാണ് സൂചന. മാക്സ്വെല്ലിന് കളിക്കാനാവാതെ വന്നാല്‍ കാമറൂണ്‍ ഗ്രീന്‍ പ്ലേയിങ് ഇലവനിലേക്ക് വരും.
The post ചിന്നസ്വാമിയിൽ തീപാറും; ആർസിബിയും ഹൈദരാബാദും ഇന്ന് നേർക്കുനേർ appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…