Friday, December 19, 2025
15.6 C
Bengaluru

ജാതി സെൻസസ്; സംവരണം 51 ശതമാനമായി ഉയർത്തണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആകെ ജനസംഖ്യയുടെ 70 ശതമാനം ഒബിസി വിഭാഗമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. സർവേയുടെ ഭാഗമായ 5.98 കോടി ആളുകളിൽ 4.6 കോടി ആളുകൾ വിവിധ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. ജയപ്രകാശ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജാതി സെൻസസ് കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.

ഒബിസി വിഭാഗത്തിലെ ജാതിതിരിച്ചുള്ള കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം ജനസംഖ്യയുടെ 25 ശതമാനം, 1.52 കോടിപ്പേർ എസ്‍സി/എസ്ടി വിഭാഗക്കാരാണ്. ജനസംഖ്യയുടെ 94 ശതമാനം എസ്‍സി/എസ്ടി, ഒബിസി വിഭാഗങ്ങളാണെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശേഷിക്കുന്ന ജനറൽ വിഭാഗക്കാരുടെ എണ്ണം 29.74 ലക്ഷമാണ്. ഒബിസി 2 ബി വിഭാഗത്തിൽ ഉൾപ്പെടുന്ന മുസ്ലീം വിഭാഗത്തിൻ്റെ ജനസംഖ്യ 75.25 ലക്ഷമാണ്.

നിലവിലുള്ള ഒബിസി സംവരണം 51 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് കമ്മീഷൻ്റെ പ്രധാന ശുപാർശ. ഇപ്പോൾ 32 ശതമാനം സംവരണമാണ് ഒബിസി വിഭാഗത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, എസ്‍സി വിഭാഗത്തിന് 17 ശതമാനവും എസ്ടി വിഭാഗത്തിന് ഏഴ് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. ഇതുൾപ്പെടെ ആകെ സംവരണം 75 ശതമാനമായി ഉയർത്തണമെന്നാണ് കമ്മീഷൻ്റെ ശുപാർശ. ഒബിസി വിഭാഗങ്ങൾക്കുള്ളിലെ വർഗീകരണം പുനക്രമീകരിക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്.

TAGS: KARNATAKA | CASTE CENSUS
SUMMARY: More details in caste census report out in state

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി....

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാട്ടിലെത്തി; ഭ‍ര്‍ത്താവിനൊപ്പം പോകവെ കെഎസ്‌ആ‍ര്‍ടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍...

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; സി​പി​എം നേ​താ​വും കു​ടും​ബ​വും അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന...

പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; സിഐ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ...

ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത; പൊതുസ്ഥലത്ത് പ്രാവുകളെ തീറ്റുന്നതിന് വിലക്ക്

ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ...

Topics

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി...

Related News

Popular Categories

You cannot copy content of this page