Sunday, July 27, 2025
23.3 C
Bengaluru

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ല, ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച പറ്റിയെങ്കില്‍ കര്‍ശന ശിക്ഷ നല്‍കും: മുഖ്യമന്ത്രി

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല എന്ന വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ജനസഹസ്രങ്ങള്‍ പങ്കാളികളായ തൃശൂര്‍ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. വെടിക്കെട്ടിന്റെ മുന്നോടിയായി തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിര്‍പ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്.

അതേസമയം പൂരം കലക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം പൂര്‍ണ്ണമായി തള്ളി സി.പി.ഐ. നേതാവും തൃശ്ശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാര്‍ രംഗത്തെത്തി. പൂരം അലങ്കോലപ്പെട്ടിട്ടില്ല എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സഖ്യകക്ഷിയായ സിപിഐ നേരത്തെ തള്ളിയിരുന്നു. എന്നാല്‍ പൂരം കലക്കലില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
<br>
TAGS : THRISSUR POORAM
SUMMARY : Thrissur Pooram is not messed up, strict punishment will be given if officials fail: Chief Minister

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി...

അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡൽഹി: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയർ ഇന്ത്യ ഇടക്കാല...

റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്‌: റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. വള്ളിക്കുന്ന് നോര്‍ത്ത്...

അനുവാദമില്ലാതെ വനത്തിൽ ട്രക്കിങ്; 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ചിക്കമഗളൂരുവിൽ അനുവാദമില്ലാതെ വനമേഖലയിൽ ട്രക്കിങ് നടത്തിയ 103 വിനോദസഞ്ചാരികളെ പോലീസ്...

മഴ കനക്കുന്നു ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ...

Topics

ബെംഗളൂരുവിൽ 5 ദിവസം മഴ തുടരും; കുംടയിൽ ചുരത്തിൽ മണ്ണിടിച്ചിൽ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന്...

കൊടുംക്രൂരത; ബെംഗളൂരുവിൽ സഹോദരന്റെ രണ്ടുമക്കളെ യുവാവ് ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും...

ബെംഗളൂരുവിൽ ജ്വല്ലറി മോഷണം; മുഖംമൂടി സംഘം കളിതോക്ക് ചൂണ്ടി 18 ലക്ഷം രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി...

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് ബിജെപി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി....

ലാൽബാഗിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു

ബെംഗളൂരു: ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു....

ബെംഗളൂരു വിമാനത്താവളത്തിനു വീണ്ടും വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി...

യാത്രാ സൗകര്യം ഉറപ്പാക്കിയാൽ 95% യാത്രക്കാരും പൊതുഗതാഗത മാർഗങ്ങളിലേക്കു മാറാൻ തയാറെന്ന് സർവേ

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന്...

Related News

Popular Categories

You cannot copy content of this page