Tuesday, August 19, 2025
23.9 C
Bengaluru

തെലങ്കാനയിൽ ശക്തമായ ഭൂചലനം; ആളുകള്‍ വീടുകളിൽ നിന്ന് ഇറങ്ങി ഓടി

ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.

വാറങ്കൽ, ഭദ്രാചലം, ഗോദാവർഖാനി, ഖമ്മം, വിജയവാഡ, ഭൂപാൽപള്ളി, ചന്ദനഗർ, നല്ലഗണ്ട്ല തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി അറിയിച്ചു. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പല ഇടങ്ങളിലും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്.

ഭൂമികുലുക്കമുണ്ടായതോടെ ആളുകള്‍ വീടുകളിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി. വീടുകളിലെ ഉപകരണങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളും തെറിച്ചുവീണു. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
<br>
TAGS : EARTHQUAKE
SUMMARY : Strong earthquake in Telangana; A magnitude of 5.3 on the Richter scale prompted people to run from their homes

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്...

പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി; സന്തോഷം പങ്കുവച്ച്‌ ആന്റോ ജോസഫ്

കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ...

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക് ജയിലില്‍ മര്‍ദ്ദനം

തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി...

ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും....

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; നാലു പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം...

Topics

ബെംഗളൂരു വിൽസൺ ഗാർഡനിലെ ഗ്യാസ് സിലിണ്ടർ അപകടം: പൊള്ളലേറ്റ അമ്മയും മകളും മരിച്ചു, മരണസംഖ്യ മൂന്നായി

ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും...

തെരുവ് നായയുടെ കടിയേറ്റ് നാലുമാസമായി ചികിത്സയില്‍; നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന...

ഹെബ്ബാൾ മേൽപ്പാലത്തിലെ പുതിയ റാംപ് റോഡ് തുറന്നു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ്...

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന്...

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5...

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം...

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍...

Related News

Popular Categories

You cannot copy content of this page