Monday, October 20, 2025
25.8 C
Bengaluru

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതിയുടെ മരണം; നടൻ അല്ലു അ‍ർജുനെതിരെ കേസ്

ഹൈദരാബാദ്: ‘പുഷ്പ 2’ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്തു. താരത്തിന് പുറമെ അപകടം നടന്ന സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെതിരെയും താരത്തിന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുത്തുവെന്നും പോലീസ് പറഞ്ഞു.

അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡി.സി.പി പറഞ്ഞു. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയേറ്റർ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പോലീസിനെ അവസാന നിമിഷം മാത്രമാണ് അറിയിച്ചതെന്നും ഡി.സി.പി പറഞ്ഞു. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരുക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.രേവതിക്ക് സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്‍കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  റിലീസിനോടനുബന്ധിച്ച് അര്‍ദ്ധരാത്രി മുതല്‍ റോഡുകളെല്ലാം ഫാന്‍സ് കയ്യടക്കിയിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രാഫിക് തടസ്സവും നേരിട്ടു.

രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് ലാത്തിച്ചാർജ് പ്രയോ​ഗിക്കേണ്ടിവന്നത് എന്നാണ് പോലീസ് പറയുന്നത്.
<BR>
TAGS : PUSHPA-2 MOVIE
SUMMARY : Woman dies during Pushpa 2 premiere show; Case against actor Allu Arjun

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബാംഗ്ലൂർ കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വാര്‍ഷിക പൊതുയോഗം നടത്തി. ഇന്ദിരനഗര്‍ കൈരളി നികേതന്‍...

കരമനയാറ്റില്‍ മൂന്ന് ദിവസത്തോളം പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കരമനയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉടൻതന്നെ സമീപവാസികള്‍ വിവരം പോലീസില്‍...

ജീവനക്കാരന്റെ ആത്മഹത്യ; ‘ഓല’ സിഇഒ അടക്കം രണ്ടുപേര്‍ക്കെതിരെ കേസ്

ബെംഗളൂരു: ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 'ഓല' സ്ഥാപകനും സിഇഒയുമായ ഭവിഷ്...

ബെംഗളൂരുവില്‍ മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: നഗരത്തിലെ മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ...

ബീഹാറില്‍ മഹാസഖ്യത്തില്‍ സമവായം: 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തിറക്കി

ന്യൂഡൽഹി: ബിഹാർ മഹാസഖ്യത്തിലെ പ്രതിസന്ധി ഒഴിയുന്നു. 143 സ്ഥാനാർഥികളുടെ പട്ടിക ആർ...

Topics

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

Related News

Popular Categories

You cannot copy content of this page