കേരളസമാജം സ്നേഹ സാന്ത്വനം പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം 7 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ കാരുണ്യ പ്രവര്‍ത്തനമായ ‘സ്‌നേഹ സാന്ത്വന’ ത്തിന്റെ ഭാഗമായുള്ള പാലിയേറ്റിവ് കെയര്‍ (ഗൃഹകേന്ദ്രീകൃത പരിചരണം) ന്റെ പ്രവര്‍ത്തനം ഡിസംബര്‍ 7 ന് ആരംഭിക്കും.

ബിടിഎം ലേ ഔട്ടിലുള്ള ആശ ഹോസ്പിറ്റലില്‍ ഡോ. ശ്രീനാഥ് പാലിയേറ്റിവ് കെയര്‍
ഉദ്ഘാടനം ചെയ്യും. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ബിടിഎം ലേ ഔട്ടിലുള്ള ആശ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ഡോക്ടറും നേഴ്‌സും സഹായിയും അടങ്ങുന്ന സംഘമാണ് രോഗികളെ വീടുകളിലെത്തി പരിചരിക്കുക. ഇതിനായി രണ്ട് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ക്യാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, നാഡി സംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, കടുത്ത മാനസിക രോഗങ്ങള്‍ , പ്രമേഹം, വര്‍ദ്ധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും മറ്റ് നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായ വര്‍ക്കും ഗൃഹകേന്ദ്രീകൃത ചികിത്സയും പരിചരണവും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും അതുവഴി ദുരിതമനുഭവിക്കുന്ന കുടുംബത്തിനും ആവശ്യമായ പരിചരണവും പരിശീലനവും നല്‍കുക , പുറമേ ഇവര്‍ക്ക് പരിചരണത്തി നാവശ്യമായ പരിചരണോപകരണങ്ങളും മരുന്നുകളും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുന്ന കര്‍മ്മ പദ്ധതിക്കാണ് കേരള സമാജം രൂപം നല്‍കുന്നതെന്ന് കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ ,വൈസ് പ്രസിഡന്റ് പി കെ സുധീഷ് എന്നിവര്‍ അറിയിച്ചു.

ഇന്ദിരാ നഗറിലുള്ള കേരള സമാജം ഓഫീസ് കേന്ദ്രമാക്കിയായിരിക്കും പദ്ധതി പ്രവര്‍ത്തിക്കുക .നിലവില്‍ സ്‌നേഹ സാന്ത്വനം പരിപാടിയുടെ ഭാഗമായി അഞ്ച് ആംബുലന്‍സുകളും 9 ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

വിശദവിവരങ്ങള്‍ക്ക് +91 98454 39090, 9845222688
<BR>
TAGS : KERALA SAMAJAM

Hot this week

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരം പാതയിലും കുടകിലും ഭാരവണ്ടികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലും കുടകിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ...

കാനഡ–ബോസ്‌നിയ മത്സരം സമനിലയില്‍

ടോറോൻ്റോ: ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ...

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

Related Articles

Popular Categories