Categories: KARNATAKATOP NEWS

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ജയേഷ് പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അക്ബർ പാഷ.

കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഭീഷണിപ്പെടുത്തി 100 കോടി രൂപ നൽകിയില്ലെങ്കിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ജയേഷ് മുന്നറിയിപ്പ് നൽകിയിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ അക്ബർ പാഷ ജയേഷ് പൂജാരിയുമായി ബന്ധപ്പെട്ടിരുന്നതായി നാഗ്പൂർ പോലീസ് കണ്ടെത്തി. പാഷയുടെ നേതൃത്വത്തിലാണ് ജയേഷ് കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.

TAGS: KARNATAKA | TERRORIST
SUMMARY: Terrorist involved in Bengaluru blast shifted from Nagpur to Hindalga jail

Savre Digital

Recent Posts

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…

39 minutes ago

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…

2 hours ago

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബിജെപിക്കും മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…

2 hours ago

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…

3 hours ago

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…

3 hours ago

പത്തനംതിട്ട കലഞ്ഞൂരിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും…

4 hours ago