Sunday, December 14, 2025
13.9 C
Bengaluru

മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍

ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് പോലീസാണ് ഇവരെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്. ഇവരിൽനിന്ന് 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈൻ പിടിച്ചെടുത്തു. നർസിംഗിയിലെ ഫ്ലാറ്റിൽ തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനൻ, നിഖിൽ ദമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

രണ്ട് പാസ്പോർട്ട്, രണ്ടു ബൈക്കുകൾ, 10 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കൈൻ വിൽപന നടത്തുന്ന രണ്ടു നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളെയും പിടികൂടിയത്.

അതേസമയം അമൻ അടക്കം അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മൂത്രപരിശോധനയില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് നൈജീരിയൻ സ്വദേശികളുമായുള്ള ബന്ധമടക്കം പരിശോധിച്ച്‌ വരികയാണ്.
<BR>
TAGS : DRUG ARREST,
SUMMARY : Drug case. Actress Rakul Preet’s brother Aman arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം....

ഡി കെ ശിവകുമാർ ജനുവരി 6ന് മുഖ്യമന്ത്രിയാകും: അവകാശവാദവുമായി കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി...

ലി​ബി​യ​യി​ൽ ര​ണ്ട് കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബെ​ൻ​ഗാ​സി സി​റ്റി: ലി​ബി​യ​യി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും അ​ക്ര​മി​ക​ൾ...

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍...

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, എല്‍ഡിഎഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി...

Topics

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന്...

Related News

Popular Categories

You cannot copy content of this page