Monday, August 18, 2025
21.6 C
Bengaluru

സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ സ്ഥാപിക്കും. ഗ്യാസ് അധിഷ്‌ഠിത 370 മെഗാവാട്ട് കപ്പാസിറ്റിയാണ് യെലഹങ്കയിൽ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച പ്ലാന്റ് കമ്മീഷൻ ചെയ്യുമെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. കെപിസിഎൽ (കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ്) ആണ് സംരഭത്തിന് തുടക്കം കുറിച്ചത്. പ്ലാൻ്റ് ഗ്യാസ് ടർബൈൻ ജനറേറ്റർ വഴി 236.825 മെഗാവാട്ടും സ്റ്റീം ടർബൈൻ ജനറേറ്റർ വഴി 133.225 മെഗാവാട്ടും ഉത്പാദിപ്പിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉത്പാദന പദ്ധതി നടപ്പാക്കുന്നത്. 2016ൽ മുഖ്യമന്ത്രി സിദ്ധരാമയ്യ യെലഹങ്ക സംയുക്ത സൈക്കിൾ പവർ പ്ലാൻ്റിന് തറക്കല്ലിട്ടിരുന്നു. എന്നാൽ പിന്നീട് നിരവധി കാരണങ്ങളാൽ പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല.

കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ കെപിസി ഗ്യാസ് പവർ കോർപ്പറേഷൻ ലിമിറ്റഡ് വഴിയാണ് 370 മെഗാവാട്ട് യെലഹങ്ക സംയോജിത സൈക്കിൾ പവർ പ്ലാൻ്റ് നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമായാൽ മറ്റ്‌ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് മന്ത്രി ജോർജ് വ്യക്തമാക്കി.

TAGS: BENGALURU | POWER PLANT
SUMMARY: Karnataka’s first gas based power plant to be commisioned in yelahanka

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശാസ്ത്ര സാഹിത്യവേദി ഭാരവാഹികൾ

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ...

മിമിക്രി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ...

വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ്...

വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ...

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

Topics

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന്...

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5...

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം...

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍...

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

Related News

Popular Categories

You cannot copy content of this page