Saturday, December 13, 2025
19.5 C
Bengaluru

സ്കൂളിലെ ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 100 ലേറെ പേര്‍ ആശുപത്രിയില്‍

കണ്ണൂർ; ജില്ലയിലെ തടിക്കടവ് ഗവണ്‍മെൻറ് ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് റിപ്പോർട്ടുകള്‍.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി. വിദ്യാർഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്‌കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരില്‍ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.

ചികിത്സയിലുള്ള പലരും ഇന്ന് രാവിലെയോടെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതർ അറിയിച്ചു.

TAGS : KANNUR | SCHOOL | FOOD POISON
SUMMARY : Ate chicken curry at school; Later, more than 100 people, including teachers and students, were hospitalized

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുഹമ്മദ്‌ കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം 20 ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ...

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം  

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ്...

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ...

സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി

ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം...

ആനുകൂല്യം വാങ്ങിയിട്ടും വോട്ടര്‍മാര്‍ നന്ദികേട് കാട്ടി; പൊട്ടിത്തെറിച്ച്‌ എം.എം. മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാർക്കെതിരെ സിപിഎം നേതാവ്...

Topics

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന്...

Related News

Popular Categories

You cannot copy content of this page