ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ട്വ​ന്‍റി 20ക്ക് ​ന​ഷ്ട​മാ​യി. ട്വന്‍റി 20 ഭരിച്ചിരുന്ന കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ അ​വ​സാ​ന ഘ​ട്ടം വ​രെ ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ട്ട​ത്. ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ജ​യി​ച്ച​തും തി​രു​വാ​ണി​യൂ​രി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തും നേ​ട്ട​മാ​യി പ​റ​യാം. ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ച വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നും ഇ​ത്ത​വ​ണ കൈ​വി​ട്ടു.

കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ ഒ​രു വാ​ർ​ഡ് മാ​ത്രം ന​ഷ്ട​മാ​യി​ട​ത്ത്, ഇ​ത്ത​വ​ണ ജ​യി​ച്ച​ത് 21ൽ 15 ​ഇ​ട​ത്ത് മാ​ത്ര​മാ​ണ്. തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും 16 വാ​ർ​ഡു​ള്ള പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ 7 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫി​ന് ഒ​പ്പം എ​ത്തി. തിരുവാണിയൂർ പഞ്ചായത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയാണ് ട്വന്റി 20 ഭരണം നേടിയിട്ടുള്ളത്.

അ​തേ​സ​മ​യം മ​റ്റു പാ​ർ​ട്ടി​ക​ൾ ട്വ​ന്‍റി 20യെ ​തോ​ൽ​പ്പി​ക്കാ​ൻ ഐ​ക്യ​മു​ന്ന​ണി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അതേസമയം ഇടുക്കി പഞ്ചായത്തിൽ പാർട്ടി അക്കൗണ്ട് തുറന്നിട്ടുണ്ട്. ജില്ലയിലെ മണക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ട്വന്റി 20 വിജയിച്ചത്. ആദ്യമായാണ് പാർട്ടി ജില്ലയിൽ അക്കൗണ്ട് തുറക്കുന്നത്.
SUMMARY: UDF breaks the strongholds of Twenty20

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories