ഇന്നും കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ കൂടി 53,480 രൂപ എന്ന നിലയിലും ഗ്രാമിന് 20 രൂപ കൂടി 6,685 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയിരുന്നു. ശേഷം മൂന്നു ദിവസത്തേയ്ക്ക് വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്നലെയാണ് അതിനുശേഷം സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തുന്നത്. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്. തുടർന്ന് 53,320 രൂപയായിരുന്നു. ആഗോളവിപണിയില്‍ ഉണ്ടാകുന്ന പരിവർത്തനങ്ങള്‍ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.