ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10 മുതൽ രാത്രി 9 വരെ യാണുമേള, ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ച് നിർമിച്ച ശൃംഗേരിയിലെ ശ്രീ ശാരദാംബ ക്ഷേത്രത്തിന്റെ പുഷ്പ മാതൃകയാണ് ഈ വർഷത്തെ പ്രധാന ആകര്‍ഷണം. അന്തരിച്ച പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയുടെ ‘തിന’ ഉപയോഗിച്ച് നിര്‍മിച്ച ഛായാചിത്രം, മുമ്മാടി കൃഷ്ണരാജ വാഡിയാർ, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, പച്ചക്കറി കൊത്തുപണികൾ, രാധ-കൃഷ്ണൻ തുടങ്ങി നിരവധി കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ട്.ടാങ്ക്, യുദ്ധക്കപ്പൽ, യുദ്ധവിമാനം, കൂടാതെ കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഛോട്ടാ ഭീം എന്നിവയുടെ പുഷ്പ മാതൃകകളും ഒരുക്കിയിട്ടുണ്ട്. 25 വരെ വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ കലാ, സാംസ്കാരിക പരിപാടികളും ഉണ്ടാകും.
SUMMARY: 10-day flower festival begins at Mysore Palace
മൈസുരു കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കമായി
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














