Monday, June 30, 2025
23.8 C
Bengaluru

ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം

തബ്ലിസിയ: വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ ജോര്‍ജിയയിലെ റിസോര്‍ട്ടിനുള്ളില്‍ മരിച്ചു. ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്. കൊലപാതകമാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പോലീസ് വ്യക്തമാക്കി. മൊത്തം 11 പേര്‍ സംഭവത്തില്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിലെ രണ്ടാം നിലയിലെ കിടപ്പ് മുറികളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ജോർജിയൻ പോലീസ് അറിയിച്ചു. മരിച്ചവരിൽ 11 പേർ വിദേശ പൗരന്മാരും ഒരാൾ ജോർജിയൻ പൗരനുമാണ്. ഇവർ റെസ്റ്റോറന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജീവനക്കാർ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഇതിൽ നിന്നാവാം കാർബൺ മോണോക്‌സൈഡ് വമിച്ചതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

<BR>
TAGS : TOXIC GAS | GEORGIA | ACCIDENT
SUMMARAY : 12 people, including 11 Indians, dead in Indian restaurant in Georgia: suspected of inhaling poisonous gas

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ...

കലകൈരളി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍...

‘കൊല്ലപ്പെട്ട’ ഭാര്യ ജീവനോടെ തിരിച്ചെത്തിയ കേസ്; 3 പോലീസുകാർക്ക് സസ്പെൻഷൻ

മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ എം.ആർ. കൃഷ്ണന്‍റെ...

കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി. മംഗളൂരു, ബെംഗളൂരു, ഹുബ്ബള്ളി,...

Topics

എൻജിനീയറിങ് സീറ്റ് തിരിമറി കേസ് ; 2 കോളജുകളുടെ സീറ്റ് വർധിപ്പിക്കാനുള്ള അപേക്ഷ സർക്കാർ തള്ളി

ബെംഗളൂരു: ഗവൺമെന്റ് ക്വാട്ട സീറ്റ് തിരിമറികേസിൽ ഉൾപ്പെട്ട 2 സ്വകാര്യ എൻജിനീയറിങ്...

ട്രക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ 52 വയസ്സുകാരിക്ക് ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

ബെംഗളൂരു: നായന്തഹള്ളിയിൽ ട്രക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുകാരി മരിച്ചു....

നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സുരക്ഷാ പരിശോധന ജൂലൈയിൽ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ...

ബിബിഎംപി മാലിന്യ ലോറിയിൽ ചാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബിബിഎംപി മാലിന്യ ലോറിയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കൈയ്യും കാലും...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് 6 മണിക്കൂർ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

സബേർബൻ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റും

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ്...

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ...

പകൽക്കൊള്ള അവസാനിപ്പിക്കണം; ബെംഗളൂരുവിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും...

Related News

Popular Categories

You cannot copy content of this page