ബെംഗളൂരുവിലെ ഫ്ലാറ്റിൽ തീപിടിത്തം; ഐ​ടി ജീ​വ​ന​ക്കാ​രി ശ്വാസംമുട്ടി മ​രി​ച്ചു

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ ഫ്ലാറ്റിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിയായ യു​വ​തി ശ്വാസംമുട്ടി മ​രി​ച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്. ബെല്ലന്ദൂരിലെ ഐ​ടി സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള ഫ്ലാറ്റിന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ത്രി 10:30-ഓ​ടെ വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​ട​മ വി​ജ​യേ​ന്ദ്ര​ൻ ഉ​ട​ൻ ത​ന്നെ പോ​ലി​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വീ​ടി​ന്റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. തീ ​അ​ണ​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​ർ​മി​ള​യെ മു​റി​ക്കു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​റി​യി​ൽ പു​ക നി​റ​ഞ്ഞ​തോ​ടെ ശ​ർ​മി​ള​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.ഈ ​മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്ത് അ​പ​ക​ട​സ​മ​യ​ത്ത് നാ​ട്ടി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ശ​ർ​മി​ള ബെം​ഗ​ളൂ​രു​വി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
SUMMARY: A fire broke out in a flat in Bengaluru; The IT worker died of suffocation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് നേരെ വിദ്യാര്‍ഥികളുടെ...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ്...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ്...

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

Related Articles

Popular Categories