ഭോപ്പാൽ: മധ്യപ്രദേശ് സംസ്ഥാനത്തെ ഖണ്ഡ്‌വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു. പാണ്ഡന മേഖലയിലാണ് അപകടം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുർഗാദേവി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പോയവരാണ് അപകടത്തിൽപെട്ടത്.
നിമജ്ജനത്തിനായി വിവിധ ഗ്രാമങ്ങളിൽ നിന്ന് ദുർഗാ വിഗ്രഹങ്ങളുമായി പോവുകയായിരുന്ന ട്രാക്ടറിലാണ് ഭക്തരുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വ്യാഴം വൈകിട്ടാണ് സംഭവം. വിഗ്രഹ നിമജ്ജനത്തിനായി കുളത്തിന് സമീപമുള്ള താൽക്കാലിക പാലത്തിൽ നിർത്തിയിട്ടിരുന്ന വാഹനം കുളത്തിലേക്ക് മറിയുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പ്രാദേശിക മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ കരക്കെത്തിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
SUMMARY: 13 people, including 8 children, die as tractor-trolley falls into pond in Madhya Pradesh