പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനെയും ലക്ഷ്മണനെയും ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു.
കുട്ടികള്‍ കളിക്കാന്‍ പോയതായിരുന്നു. രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെതുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് സമീപത്തെ കുളത്തില്‍ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇരട്ട സഹോദന് വേണ്ടി കുളത്തിലടക്കം തിരച്ചില്‍ തുടരുകയാണ്.
SUMMARY: 14-year-old boy found dead in pond in Chittoor; twin brother missing














