Wednesday, October 22, 2025
23.5 C
Bengaluru

റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു, 19കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ്.

അക്ഷയും സുഹൃത്തുക്കളും കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെത്തുടർന്ന് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടന്നതാണ് അപകടത്തിന് കാരണമായത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിന് മുകളിലേയ്ക്ക് വീണതിനെത്തുടർന്ന് പോസ്റ്റും മരവും റോഡിൽ കിടന്നിരുന്നു. ഇതുവഴി കടന്നുവന്ന അക്ഷയ്‌യുടെ ബൈക്ക് പോസ്റ്റിൽ തട്ടിയതിന് പിന്നാലെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

അപകടത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചുകൂട്ടി അക്ഷയ്‌യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വളരെ പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണതെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
SUMMARY: 19-year-old dies tragically after being electrocuted by a broken electric wire on the road

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെപിസിസി പുനഃസംഘടന; പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമയ്ക്കും പരിഗണന

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്...

ബെംഗളൂരുവില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര്‍ ചേര്‍ന്ന്...

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് 13 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: 13 വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ...

കര്‍ണാടകയിലെ വിജയപുരയില്‍ നേരിയ ഭൂചലനം

ബെംഗളൂരു: വിജയപുര ജില്ലയില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍...

സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകന്‍

ബെംഗളൂരു: സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ....

Topics

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

Related News

Popular Categories

You cannot copy content of this page