കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്കിയത് നീട്ടി ഹൈക്കോടതി. കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നിലപാടറിയിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റീസ് കെ. ബാബു അറസ്റ്റ് വിലക്ക് നീട്ടിയത്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വർണപ്പാളി ചെമ്പാക്കിയ കേസിലെ നാലാം പ്രതിയാണ് ജയശ്രീ. കേസില്‍ കോടതി സർക്കാരിൻ്റെ നിലപാട് തേടിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് എസ്‌ഐടി നിലപാടറിയിക്കുമെന്ന് സർക്കാർ അറിയിച്ചത്. പത്തനംതിട്ട സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്.
ജയശ്രീ മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ശില്‍പ്പങ്ങളുടെ പാളികള്‍ കൊടുത്തു വിടാന്‍ ഒത്താശ ചെയ്തു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
SUMMARY: Sabarimala gold theft case: High Court extends arrest ban on former Devaswom secretary S. Jayashree














