Sunday, September 14, 2025
27.1 C
Bengaluru

സസ്‌പെന്‍ഷന് ശേഷം മാധ്യമങ്ങളില്‍ അഭിമുഖം; എൻ. പ്രശാന്തിന് കുറ്റാരോപണ മെമ്മോ

തിരുവനന്തപുരം: അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ജയതിലകിനെ വിമർശിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ കളക്ടർ ബ്രോ എൻ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനില്‍ ഉള്ള കാരണങ്ങളാണ് മെമ്മോയില്‍ വ്യക്തമാക്കുന്നത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് മറുപടി നല്‍കണമെന്നാണ് നിർദ്ദേശം.

സർവ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും മെമ്മോയിലുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയായിരുന്നു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന എൻ പ്രശാന്ത്‌.

കഴിഞ്ഞ ദിവസം മത അടിസ്ഥാനത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതിന് സസ്പെൻഷനിലുള്ള ഐ എ എസ് ഓഫീസർ കെ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങള്‍ അടങ്ങിയ കുറ്റാരോപണ മെമോ ലഭിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കുറ്റാരോപണമെമ്മോ നല്‍കിയത്.

സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും, അനൈക്യത്തിന്റെ വിത്തുകള്‍ പാകി ഓള്‍ ഇന്ത്യ സർവീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചുവെന്നാണ് സർക്കാരിൻെറ കണ്ടെത്തല്‍.

ഈ പ്രവർത്തികള്‍ ഓള്‍ ഇന്ത്യ സർവീസ് റൂള്‍സിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമെന്ന് മെമ്മോയില്‍ പറയുന്നു. പോലിസ് റിപ്പോർട്ടിലെ ഭാഗങ്ങളും മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ലാതാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് മുമ്പ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയില്‍ പറയുന്നു.

TAGS : PRASANTH IAS
SUMMARY : media interviews after suspension; Charge memo to Prashant

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

റിജാസ് ഐക്യദാര്‍ഡ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവ്

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്...

ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചരല്‍കുന്ന്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഗുരുവായൂര്‍ ചൊവ്വലൂര്‍ വീട്ടില്‍ സി. കെ. പോൾ (90) ബെംഗളൂരുവില്‍ അന്തരിച്ചു....

താമരശ്ശേരിയില്‍ 13കാരനെ കാണാതായിട്ട് പത്ത് ദിവസം; കണ്ടെത്താനാകാതെ പോലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല....

Topics

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

Related News

Popular Categories

You cannot copy content of this page