Friday, February 6, 2026
26.9 C
Bengaluru

ഇസ്ലാമാബാദിൽ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം നടന്നു. സ്ഫോടനത്തില്‍ 15 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ സമയത്താണ് ചാവേർ പള്ളിയുടെ പ്രധാന കവാടത്തില്‍ സ്ഫോടനം നടത്തിയത്.

പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞതിനാല്‍ വലിയൊരു ദുരന്തം ഒഴിവായതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടകവസ്തുക്കള്‍ ധരിച്ചെത്തിയ ചാവേർ പള്ളിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റില്‍ വെച്ച്‌ തന്നെ തടയപ്പെടുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ പ്രധാന കവാടം തകരുകയും സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകള്‍ തകരുകയും ചെയ്തു.

പരുക്കേറ്റവരെ ഉടൻ തന്നെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലും പോളിക്ലിനിക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് ഇസ്ലാമാബാദ് ഐജി നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാനില്‍ ചാവേർ ആക്രമണങ്ങള്‍ വർദ്ധിച്ചു വരികയാണ്.

2025 നവംബറില്‍ ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ സമാനമായ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, നിരോധിക്കപ്പെട്ട ഭീകര സംഘടനകളെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Suicide attack in Islamabad; 5 killed, several injured

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ പരിശോധനാ ഫലം സ്ഥിരീകരിച്ച് മകൻ

കൊച്ചി: കളമശ്ശേരി എച്ച്‌എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് മൃതദേഹം കുവൈറ്റില്‍ നിന്ന്...

കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ തീപിടിത്തം; നാല് ബസുകള്‍ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു....

തൊണ്ടിമുതല്‍ കേസ്: ആൻ്റണി രാജുവിൻ്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ...

നടൻ വിജയ്‌ക്ക് തിരിച്ചടി; 1.5 കോടിയുടെ നികുതി പിഴ ശരിവച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി. വിജയ്‌യുടെ ഹർജി...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ജിത ഭാസ്കർ,...

Topics

അത്തിബലെ റോഡിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു

ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; സമാപനം ഇന്ന്

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന്...

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ...

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്....

നമ്മ മെട്രോയില്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തുന്നു; പുതിയ ചാർജ് 9ന് നിലവിൽ വന്നേക്കും

ബെംഗളൂരു: ഒരു വർഷത്തിനിടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള നീക്കവുമായി നമ്മ...

ബെംഗളൂരുവില്‍ ജനവാസ മേഖലയില്‍ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

ബെംഗളൂരു: നഗരത്തിലെ ജനവാസമേഖലയില്‍ നിന്ന് സ്ഫോടക ശേഖരം പോലീസ് പിടിച്ചെടുത്തു. 15...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ...

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത്...

Related News

Popular Categories

You cannot copy content of this page