​എഐ മിഷൻ 2.0; കമ്പ്യൂട്ടിംഗ് മേഖലയിൽ 70 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയെ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘എഐ മിഷന്‍ 2.0’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 70 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 5.8 ലക്ഷം കോടി രൂപ) വന്‍ നിക്ഷേപം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.
എഐ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലെ എഐ മിഷന്റെ ഒന്നാം ഘട്ടം അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിന് പിന്നാലെ കൂടുതല്‍ സാമ്പത്തിക സഹായത്തോടെ മിഷന്‍ 2.0 ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് (ജിപിയു) ലഭ്യതയില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. 10,000 ജിപിയു ലക്ഷ്യമിട്ട സ്ഥാനത്ത് ഇപ്പോള്‍ 38,000 എണ്ണം വരെ എത്തിക്കാന്‍ മിഷന് സാധിച്ചു. ഐടി മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യ എഐ’ എന്ന സ്വതന്ത്ര വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 മാര്‍ച്ചില്‍ 10,371.92 കോടി രൂപയുടെ ബജറ്റോടെയാണ് ഇന്ത്യ എഐ മിഷന് തുടക്കമിട്ടത്.
ഫെബ്രുവരി 19, 20 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ‘എഐ ഇംപാക്ട് സമിറ്റ്’ ഈ മേഖലയിലെ നിര്‍ണ്ണായക ചുവടുവെപ്പാകും. എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, ക്വാല്‍കോം സിഇഒ ക്രിസ്റ്റ്യാനോ ആമണ്‍, അഡോബ് സിഇഒ ശാന്തനു നാരായണ്‍ തുടങ്ങിയ ആഗോള സാങ്കേതിക പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഓപ്പണ്‍ എഐ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.
SUMMARY: India is launching ‘AI Mission 2.0’ following a $70 billion infrastructure investment to democratize AI access nationwide.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസവരാജ് ഹൊരട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവെച്ചു. രാജിവെച്ചില്ലെങ്കിൽ...

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസറഗോഡ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യ(ഹെലൻ ഓഫ് സ്പാർട്ട)യുടെ...

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

കെഎൻഎസ്എസ് ക്വിസ് മത്സരം 16ന്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ്...

മഴ മുന്നറിയിപ്പിൽ മാറ്റം; നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും...

കനത്ത മഴ; 2 ജില്ലകളില്‍ നാളെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ...

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍...

Related Articles

Popular Categories