അൺഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി; ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു

കാ​ലി​ഫോ​ർ​ണി​യ: ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നും ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ടു​ന്ന സ​ഞ്ചാ​രി​യു​മാ​യി നാ​സ​യു​ടെ ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു. പുലർച്ചെ നാലോടെയാണ് അ​ണ്‍​ഡോ​ക്കിം​ഗ് പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് മു​ക​ളി​ൽ​വ​ച്ചാ​യി​രു​ന്നു അ​ണ്‍​ഡോ​ക്കിം​ഗ്.

ഭൂ​മി​യി​ലേ​ക്ക് പ​ത്ത​ര മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കു​ശേ​ഷം ഉ​ച്ച​യ്ക്ക് 2.11ന് ​പേ​ട​കം ക​ട​ലി​ൽ ഇ​റ​ങ്ങും. കാ​ലി​ഫോ​ർ​ണി​യ​യു​ടെ തീ​ര​ത്തോ​ട് ചേ​ർ​ന്നാ​ണ് പേ​ക​ടം ക​ട​ലി​ൽ ഇ​റ​ങ്ങു​ക. പ്ര​ത്യേ​ക ബോ​ട്ടു​പ​യോ​ഗി​ച്ച് പേ​ട​ക​ത്തെ വീ​ണ്ടെ​ടു​ത്ത് യാ​ത്രി​ക​രെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ടു​ക്കും.

ഫെ​ബ്രു​വ​രി​യി​ൽ മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന നാ​ലം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ട്ട​തോ​ടെ​യാ​ണ് ദൗ​ത്യം വെ​ട്ടി​ച്ചു​രു​ക്കി മ​ട​ങ്ങു​ന്ന​ത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിൻകെയുടെ നാലാം സ്‌പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.

ദൗത്യം പൂർത്തിയാക്കി അടുത്ത മാസം തിരിച്ചുവരേണ്ടിയിരുന്ന സംഘത്തെ ബഹിരാകാശയാത്രികന്‍റെ ആരോഗ്യ പ്രശ്‌നം കണക്കിലെടുത്ത് തിരിച്ചെത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. സംഘാംഗത്തിന്റെ ആരോഗ്യ പ്രശ്‌നം കാരണം കഴിഞ്ഞ ആഴ്ച ക്രൂവിന്റെ ബഹിരാകാശ നടത്തവും റദ്ദാക്കിയിരുന്നു. ഓഗസ്റ്റിലാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്. നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചതോടെ ബഹിരാകാശ നിലയത്തിൽ നാസയുടെ ക്രിസറ്റഫർ വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് ഉണ്ടാകുക.

245 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് മടങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം താത്കാലികമായി നിറുത്തലാക്കി മടങ്ങുന്നത്. ഇന്ത്യൻ വംശജൻ റോണക് ദാവെയാണ് ഡ്രാഗന്റെ മടക്കയാത്ര നിയന്ത്രിക്കുന്നത്. നാസയുടെ ഹ്യൂസ്റ്റൺ ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് ഡയറക്ടറാണ് റോണക് ദാവെ.
SUMMARY: Undocking completed successfully; Crew 11 returns to Earth

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് കുത്തേറ്റു

ഇടുക്കി: കെ എസ് ആര്‍ ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

Related Articles

Popular Categories