മാസ്ക് ധരിച്ചില്ല ; രണ്ടു ദിവസത്തിനുള്ളിൽ പിഴ ഈടാക്കിയത് ഒന്നര ലക്ഷത്തോളം രൂപ

ബെംഗളുരു : ബെംഗളൂരു കോർപ്പറേഷൻ (ബിബിഎംപി) പരിധിയിൽ മാസ്ക് (മുഖാവരണം) ധരിക്കാതെ പൊതു സ്ഥലങ്ങളിൽ പുറത്തിറങ്ങിയവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി. നിയമം നിലവിൽ വന്ന ആദ്യ ദിനമായ ശനിയാഴ്ച പിഴ ഈടാക്കിയത് 51000 രൂപ. രണ്ടാം ദിവസമായ ഞായറാഴ്ച ഈടാക്കിയ തുക 98350 രൂപ. രണ്ടു ദിനങ്ങളിലായി ഒന്നര ലക്ഷത്തോളം രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്.
കാറുകളിലും, ഇരുചക്രവാഹനങ്ങളിലും മറ്റുമായി മസ്ക് ധരിക്കാതെ നഗരത്തിൽ ഇറങ്ങിയവരിൽ നിന്നുമാണ് പിഴ ഈടാക്കിയത്. റെസിഡൻഷ്യൽ കാമ്പസിൽ നിന്നും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 200 വിദ്യാർത്ഥികളിൽ നിന്നും ശനിയാഴ്ച പിഴ ഈടാക്കിയിരുന്നു.
ആദ്യ ദിനം 86 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം ദിനം 190 കേസുകളും. നിലവിലെ നിയമപ്രകാരം മാസ്ക് ധരിക്കാത്തവർക്ക് ആദ്യം 1000 രൂപയും വീണ്ടും ആവർത്തിച്ചാൽ 2000 രൂപയുമാണ് പിഴ തുക. പൊതു സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ സ്കാർഫ്, തൂവാല എന്നിവ ഉപയോഗിച്ചും മുഖം മറക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു മാസ്ക് ധരിക്കാത്തതിന് മാത്രമല്ല, പൊതു സ്ഥലത്ത് തുപ്പിയതിനും മലമൂത്ര വിസർജനം നടത്തിയതിനും പിഴ ഈടാക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്.
Day 2 #BBMP collects ₹98,350 as fine from people for not wearing masks.
Date: May 03 | Total no of cases (all zones): 190
Total fine collected: ₹98,350#BBMPFightsCovid19 #StayHome
— M Goutham Kumar (@BBMP_MAYOR) May 3, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.