ഇന്ന് രോഗം സ്ഥിരീകരിച്ചത് 248 പേർക്ക്

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 248 പേർക്ക്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ കേസുകളാണ് ഇന്നത്തേത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്  ബാധിച്ചവരുടെ എണ്ണം 2781ആയി. ഇന്ന്  ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് റായിച്ചൂർ ജില്ലയിലാണ്. 62 പേർക്കാണ്.  ഇവിടെ രോഗം  സ്ഥിരീകരിച്ചിട്ടുള്ളത്.

ഉഡുപ്പി 15, കൽബുർഗി 61, യാദഗിരി 60, മാണ്ഡ്യ 2, ചിക്കബെല്ലാപുര 5, ഹാസൻ 4,ധാവൺഗരെ 4, മൈസൂരു 2 ശിമോഗ 1, ധാർവാഡ് 1, ചിത്രദുർഗ 1, ബെംഗളൂരു അർബൻ 12, ബെംഗളൂരു റൂറൽ 1, വിജയപുര 4, ബെല്ലാരി 9, ചിക്കമഗളൂരു 2, തുംകൂർ 2, എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 227 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരിച്ചെത്തിയവരാണ്. ഇന്ന് 60 പേർക്കു രോഗം ഭേദമായതോടെ സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 894 ആയി. ഏറ്റവും കൂടുതല്‍ പേര്‍ ഇന്ന്  രോഗമുക്തി നേടിയത് ഹാസന്‍ ജില്ലയില്‍ ആണ്. ഇവിടെ 30 പേര്‍ രോഗമുക്തി നേടി.

ഇന്നു ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ചിക്കബെല്ലാപുരയിൽ ചികിത്സയിലായിരുന്ന 60 വയസ്സുള്ള സ്ത്രീയാണ് മരണപ്പെട്ടത്. ഇതോടെ സംസ് സ്ഥാനത്ത് കോവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം 48 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1837 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.