Follow the News Bengaluru channel on WhatsApp

ബീദര്‍ എംപിക്കും ബെളഗാവി നോര്‍ത്ത് എംഎല്‍എക്കും കോവിഡ് സ്ഥിരീകരിച്ചു ; മന്ത്രി കെ എസ് ഈശ്വരപ്പ ഹോം ക്വാറന്റെയിനില്‍

ബെംഗളൂരു : കര്‍ണാടകയില്‍ രണ്ടു ജനപ്രതിനിധികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ബീദറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ബിജെപി നേതാവുമായ ഭഗവന്ത് ഗുബെക്കും, ബെല്‍ഗാവി നോര്‍ത്ത് എംഎല്‍എയും ബിജെപി നേതാവുമായ അനില്‍ ബെനാക്കെക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ നാല് ദിവസമായി പനി ബാധിച്ച് നിരീക്ഷണത്തിലായിരുന്നു ഭഗവന്ത് ഗുബെ. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരുമുള്‍പ്പെടെ ക്വാറന്റെയിനിലാണ്.
അതേ സമയം സംസ്ഥാന സര്‍ക്കാറില്‍ ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പ ഹോം ക്വാറന്റെയിനിലായി. വീട്ടിലെ ജോലിക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഷിമോഗ ഡെപ്യൂട്ടി കമ്മീഷണര്‍ കെ ബി ശിവകുമാറും നിരീക്ഷണത്തിലാണ്. ബെൽഗാവി എംഎൽഎ അനിൽ ബെനാകെക്ക് നേരിയ രോഗലക്ഷണം മാത്രം ഉള്ളതിനാൽ വീട്ടിൽ നിരീക്ഷണത്തിലാണ് കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ അഞ്ചോളം എംഎല്‍എമാരക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.