Friday, November 7, 2025
20.4 C
Bengaluru

2047ല്‍ വികസിത ഇന്ത്യ; വരുന്നത് പുത്തൻ ഊര്‍ജം നൽകുന്ന ബജറ്റ്- മോദി

ന്യൂഡൽ‌ഹി: ‘ 2047ൽ വികസിത ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ​ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.  ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടർന്നും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും മാധ്യമങ്ങളോടു മോദി പറഞ്ഞു.

ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം തന്നു. അതില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പുതിയ ഊര്‍ജവും പുതിയ വിശ്വാസവും നല്‍കുന്ന ബജറ്റായിരിക്കും.  ഈ ബജറ്റ് സമ്മേളനത്തിൽ എം.പി.മാരെല്ലാം വികസിത ഭാരതം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവന നൽകും. പ്രത്യേകിച്ച്, യുവ എം.പിമാരെ സംബന്ധിച്ച് ഇത് ഒരു സുവർണാവസരമാണ്. അവർ വികസിത രാജ്യത്തിന് സാക്ഷിയാകും. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ബജറ്റ് അവതരണത്തിനു മുന്‍പുണ്ടാകുന്ന വ്യാജ പ്രചാരണങ്ങള്‍ ഇത്തവണ ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി വിദേശത്തുനിന്ന് വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ പ്രതിപക്ഷ സഹകരണം വേണം. വികസിത ഭാരതം എന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും യുവ എംപിമാര്‍ക്ക് വലിയ ദൗത്യങ്ങള്‍ ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മൂന്നാം അവസരത്തിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നവീകരണവും നിക്ഷേപവും സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിത്തറയാണ്. ഈ സമ്മേളനത്തിൽ നിരവധി ബില്ലുകളും ഭേദ​ഗതികളും ചർച്ച ചെയ്യും. വിശദമായ ചർച്ചകൾക്ക് ശേഷം ഇവ നിയമങ്ങളായി രൂപീകരിക്കും. സ്ത്രീശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

<BR>
TAGS : NARENDRA MODI | UNION BUDJET 2025
SUMMARY : Developed India by 2047. Budget coming that will give new energy: Modi

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍,...

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന...

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി...

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ...

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന....

Topics

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ....

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന...

സത്യസായിബാബ ജന്മശതാബ്ദി; പുട്ടപര്‍ത്തിയിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി...

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ്...

Related News

Popular Categories

You cannot copy content of this page