Thursday, December 18, 2025
24.7 C
Bengaluru

22 തമിഴ് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചതിന് തമിഴ്‌നാട്ടിൽ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ടുകളും പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും രണ്ട് യന്ത്രവത്കൃത ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും തരുവൈക്കുളത്തെ മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു.

ആർ ആൻ്റണി മഹാരാജ, ജെ ആൻ്റണി തെൻ ഡാനില എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യബന്ധന ബോട്ടുകൾ. ജൂലൈ 21ന് മത്സ്യബന്ധനത്തിന് പോയ 12 പേരെയും ജൂലൈ 23ന് പോയ 10 പേരെയുമാണ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ഡൽഹിയിൽ സന്ദർശിച്ചു ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം ജയശങ്കർ പറഞ്ഞു. ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട 87 മത്സ്യത്തൊഴിലാളികളെ വേഗത്തിൽ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കഴിഞ്ഞ മാസം ജയശങ്കറിന് കത്തയച്ചിരുന്നു.
<BR>
TAGS : SRI LANKAN NAVY | FISHERMAN
SUMMARY : 22 Tamil fishermen caught by Sri Lankan Navy

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശബരിമല സ്വര്‍ണക്കടത്ത് കേസ്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ...

സിനിമ പ്രൊമോഷന് വിദേശത്തുപോകണം; നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാൻ കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ്...

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്....

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക...

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി....

Topics

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി...

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ...

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി...

Related News

Popular Categories

You cannot copy content of this page