Tuesday, August 5, 2025
27.8 C
Bengaluru

’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. ഇതോടെ വടകരയില്‍ വീഡിയോ വിവാദത്തില്‍ പിന്നെയും പോര് മുറുകുക തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങള്‍ നടക്കുന്നുണ്ട്.

താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീല്‍ നോട്ടിസില്‍ പറയുന്നു. തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ലെന്നും അത്രയധികം സൈബർ ആക്രമണമാണ് തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഷാഫി പറയുന്നു.

അശ്ലീല വിഡിയോയെക്കുറിച്ച്‌ പറഞ്ഞിട്ടില്ലെന്ന് 20ന് നടത്തിയ വാർത്താസമ്മേളനത്തില്‍ ശൈലജ പറഞ്ഞത് ശരിയല്ലെന്നും ഷാഫി പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങള്‍ അടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളില്‍‍ അടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇല്ലെന്നു പറയുന്നത് തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പില്‍ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനുമാണെന്നും ഷാഫി വക്കീല്‍ നോട്ടിസില്‍ പറയുന്നു.

The post ’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ് appeared first on News Bengaluru.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ; ഓണാഘോഷം 29-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ...

ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ഡൽഹി: ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു....

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; കുറ്റം സമ്മതിച്ച്‌ പ്രതികള്‍

കൊച്ചി: നടൻ കൃഷ്‌ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക...

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയില്‍ വൻ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 74960 രൂപയാണ്...

ക്ലാസ് മുറികളില്‍ ‘പിൻബെഞ്ച്’ സങ്കല്‍പ്പം വേണ്ട; മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറികളില്‍ നിന്ന് 'പിൻബെഞ്ചുകാർ' എന്ന സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന്...

Topics

തെരുവ്നായ ആക്രമണം: ബിബിഎംപിയുടെ എല്ലാ വാർഡിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ലോകായുക്ത

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും...

മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസ്; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിന് രൂപയുടെ ചിട്ടിതട്ടിപ്പ് കേസിന്റെ...

ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്; 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 2 മലയാളികൾ അറസ്റ്റിൽ....

ബെംഗളൂരു തുരങ്ക റോഡ്; നിർമാണം ഏറ്റെടുക്കാൻ അദാനിയും ടാറ്റയും രംഗത്ത്

 ബെംഗളൂരു: ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് നിർമിക്കാൻ അദാനി ഗ്രൂപ്പും...

ഓടിക്കൊണ്ടിരുന്ന ആഡംബരകാറിൽ തീപ്പിടിത്തം

ബെംഗളൂരു: ബെംഗളൂരുവില്‍ ഓടിക്കൊണ്ടിരക്കെ ആഡംബരകാറിന് തീപ്പിടിച്ചു. കന്നഡയിലെ പ്രശസ്തനായ ഇൻഫ്ളുവൻസറായ സഞ്ജീവിന്റെ...

എംഡിഎംഎ കടത്ത്; മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ നിന്ന് കേരള...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണമാല കവർന്ന മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13 വയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നു...

ബെംഗളൂരുവിലെ ലഹരി വ്യാപനം തടയാൻ ആന്റി നാർക്കോട്ടിക് ടാക്സ് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക്...

Related News

Popular Categories

You cannot copy content of this page