റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളുടെ നില ഗുരുതരമായതോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളിൽ ഏഴ് പേരുടെ നില ഗുരിതരമായിരുന്നെന്നും ഉചിതമായ ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. മറ്റുള്ളവർ അപകടനില തരണം ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.
SUMMARY: 35 children get food poisoning after eating at food fair

ഭക്ഷ്യമേളയിൽനിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories