ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലെഗല്‍ താലൂക്കിലെ ദൊഡിണ്ടുവാടി ഗ്രാമത്തിലെ കബിനി കനാലിനടുത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ഇറച്ചി കടത്താനുപയോഗിച്ച മൂന്ന് ബൈക്കുകളും കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ പരിശോധന. സംഘത്തില്‍ എട്ടു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറ് പേര് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
SUMMARY: 43 kg of deer meati seized; two arrested














