ബെംഗളൂരു: സംസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി 5 പേർ കൂടി മരിച്ചു. ഹാസൻ ജില്ലയിൽ നാലും മൈസൂരുവിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ ഹാസനിൽ കഴിഞ്ഞ 45 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു.
നേരത്തേ ഹാസനിലെ ഹൃദയാഘാത മരണങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ മരിച്ചവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ദാവനഗരെയിലും സമാന സ്ഥിതിയുള്ളതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ 75 പേർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം. ഇതിൽ 18 പേർ യുവാക്കളാണ്. ഭൂരിഭാഗം പേർക്കും ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു.
SUMMARY: Five more cardiac arrest deaths in Karnataka.