ബെംഗളൂരു: ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നു അത്തിബെലെയിലേക്കു പുതിയ എസി ബസ് സർവീസുമായി ബിഎംടിസി. വി-500വിഎ നമ്പർ ബസ് വ്യാഴാഴ്ച സർവീസ് ആരംഭിക്കും.
ടിൻ ഫാക്ടറി, മാറത്തഹള്ളി ബ്രിഡ്ജ്, സർജാപുര സിഗ്നൽ, ദൊമ്മസന്ദ്ര, സർജാപുര ബസ് സ്റ്റാന്റ്, ബിദരഗുപ്പെ വഴിയാണ് സർവീസ്. 6 ബസുകളാണ് സർവീസ് നടത്തുക. ബയ്യപ്പനഹള്ളിയിൽ നിന്ന് ആദ്യ ബസ് രാവിലെ 5.30നും അവസാന ബസ് രാത്രി 9നും പുറപ്പെടും. അത്തിബെലെ ബസ് സ്റ്റാൻഡിൽ നിന്നു ആദ്യ ബസ് രാവിലെ 5.50നും അവസാന ബസ് രാത്രി 9.35നും പുറപ്പെടും.
SUMMARY: 6 new bus services between SMVT & Attibele from Thursday.