ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടം. വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്.
തബീൻ താജ് (47) മുബിൻ താജ് (49) മായ (51) സാജിദ് (20) അജു (35) സ്നേഹ (5 ) സിജി (47) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. എട്ട് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷതേടി മതിലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. തെരുവ് കച്ചവടക്കാരും കാൽനടയാത്രക്കാരുമാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയിൽ സമീപത്തുള്ള മരങ്ങളും കടപുഴകി വീണു.
അപകടത്തിന് പിന്നാലെ പോലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സിറ്റി പോലീസ് കമീഷണർ സീമന്ത് കുമാർ സിങിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
updating….
#Karnataka CM Siddaramaiah visits Bowring Hospital in Shivajinagar where 8 persons died after the hospital wall collapsed following heavy rains. More feared trapped, search operations underway. @timesofindia pic.twitter.com/DBjjQS3qF0
— TOI Bengaluru (@TOIBengaluru) April 29, 2026
Heavy rain in Bengaluru is suspected to have triggered a wall collapse at #BowringHospital, with six feared dead. Street vendors and pedestrians were caught under debris as rescue efforts continue. pic.twitter.com/yLagAsDEXi
— Madhuri Adnal (@madhuriadnal) April 29, 2026














