LATEST NEWS

വസ്ത്രശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് 8 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ് കടയിലേക്ക് ഇരച്ചു കയറിയത്. പിന്നാലെ കടയുടെ കൂറ്റൻ ഗ്ലാസ് തകർന്ന് പത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ പേർക്ക് നിസ്സാര പരുക്കുമേറ്റു.

സാരമായ മുറിവു പറ്റിയ മുടവന്തേരി വണ്ണാറത്തില്‍ ഷബീറിനെ(22) കോഴിക്കോട് മെഡിക്കല്‍ കോളജിലും നാദാപുരം സ്വദേശി സച്ചിനെ (16) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാദാപുരത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് അപകടമുണ്ടായത്.

കൈനാടി സ്വദേശി മുഹമ്മദ് ഷാമില്‍ (18), നയാനില്‍ (14), അദ്വൈദ് (15) വേറ്റുമ്മല്‍, ആദിഷ് (15) വളയം, ഷാല്‍വിൻ (15) ചെക്യാട് എന്നിവർക്ക് നാദാപുരത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. സംഭവത്തെ തുടർന്ന് വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റ് കണേക്കല്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ എത്തി കട പൂട്ടിച്ചു. ഇതിനിടയിലും വാക്കേറ്റവും സംഘർഷവും ഉണ്ടായി. പോലീസും സ്ഥലത്തെത്തിയിരുന്നു.

SUMMARY: 8 injured after glass from clothing store breaks

NEWS BUREAU

Recent Posts

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…

43 minutes ago

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

2 hours ago

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

പാലക്കാട്‌: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…

2 hours ago

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…

3 hours ago

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…

4 hours ago

മണിപ്പൂരിൽ നാഗ–കുക്കി സംഘർഷം അതിരൂക്ഷം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, വീടുകൾക്ക് തീയിട്ടു

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…

5 hours ago