ബെംഗളൂരു: സാമ്പങ്കിരാമനഗറിൽ 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഉടമയെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടം ഭക്ഷണശാലയായി മാറ്റുന്നതിന്റെ നവീകരണം നടക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന 3 ജീവനക്കാർ ഈ സമയം ഉച്ചഭക്ഷണത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു. കെട്ടിടം തകർന്നു വീണതു ശ്രദ്ധയിൽപെട്ട ജീവനക്കാർ കെട്ടിടം ഉടമയായ അശ്വിനെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
കാലിനു ഗുരതരമായി പരുക്കേറ്റ അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ഡപ്യൂട്ടി കമ്മിഷണർ അക്ഷയ് ഹക്കായി സ്ഥലത്തെത്തി പരിശോധന നടത്തി.
SUMMARY: 80 year old building collapses in Bengaluru’s Sampangirama Nagar.