ബെംഗളൂരുവില്‍ 12 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; രണ്ടു മലയാളികള്‍ അറസ്റ്റില്‍ 

ബെംഗളൂരു: ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയില്‍ 12 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ പിടിയിലായി. അശ്വിൻ, മുബീന എന്നിവരാണ് പിടിയിലായത്. ബാഗലൂരിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് 11.50 കോടി രൂപയുടെ.8,335 എൽഎസ്ഡി സ്ട്രിപ്പുകൾ, 5 കിലോ ഹൈഡ്രോ കഞ്ചാവ്, 534 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു.

കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന ഇരുവരും അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. ബാഗലൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തായ്‌ലൻഡിലുള്ള മലയാളിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് ഇരുവരും നഗരത്തിലെ ഉപഭോക്താക്കൾക്ക് ഇവ വിതരണം ചെയ്തു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

നഗരത്തില്‍ പോലീസ് നടത്തിയ മറ്റു രണ്ടു റെയ്ഡുകളില്‍ രണ്ടു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കൂടി പിടിച്ചെടുത്തു. വൈറ്റ്ഫീൽഡ് പോലീസ് നടത്തിയ റെയ്ഡില്‍ 55 ലക്ഷം രൂപ വിലമതിക്കുന്ന 27.2 കിലോഗ്രാം കഞ്ചാവും 3.200 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാള്‍ അറസ്റ്റിലായി. കെജി നഗർ പോലീസ് നടത്തിയ മറ്റൊരു പരിശോധനയില്‍ 1.5 കോടി രൂപ വിലവരുന്ന 1.5 കിലോഗ്രാം ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
SUMMARY: Drugs worth Rs 12 crore seized in Bengaluru; two Malayalis arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

Related Articles

Popular Categories