ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പരീക്ഷകള്‍ റദ്ദാക്കി. യുഎസ്-ഇറാന്‍ യുദ്ധത്തിനിടയില്‍ മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എല്ലാ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളും റദ്ദാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ അറിയിച്ചു. 16.03.2026 മുതല്‍ 10.04.2026 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്.

നേരത്തെ മാറ്റി വെച്ച പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത്, വിദ്യാലയങ്ങളില്‍ നിന്നും അധികൃതരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരീക്ഷകള്‍ റദ്ദാക്കിയിരിക്കുന്നത് എന്ന് എക്‌സില്‍ സി ബി എസ് ഇ അറിയിച്ചു.

പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ നേരത്തെ തന്നെ സി ബി എസ് ഇ റദ്ദാക്കിയിരുന്നു. ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിര്‍ണായകമാണ് എന്നിരിക്കെ പരീക്ഷ റദ്ദാക്കിയത് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മോഡല്‍ പരീക്ഷ ഉള്‍പ്പെടെ നേരത്തേ നടന്ന പരീക്ഷകളുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും ഇനി പരീക്ഷാഫലം തീരുമാനിക്കുക എന്നാണ് വിവരം.

സ്‌കൂള്‍ അനുവദിച്ച ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്ക്, വര്‍ഷത്തില്‍ നടത്തിയ പീരിയോഡിക് ടെസ്റ്റുകള്‍ അല്ലെങ്കില്‍ യൂണിറ്റ് ടെസ്റ്റുകള്‍, ബോര്‍ഡ് പരീക്ഷയ്ക്ക് മുമ്പുള്ള മാര്‍ക്ക്, പ്രാക്ടിക്കല്‍ അല്ലെങ്കില്‍ പ്രോജക്റ്റ് മാര്‍ക്ക്, സ്‌കൂള്‍ രേഖപ്പെടുത്തിയ മൊത്തത്തിലുള്ള അക്കാദമിക് പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിര്‍ണ്ണയ പ്രക്രിയ നടത്തുക. ഇത് സംബന്ധിച്ച തീരുമാനം സി ബി എസ് ഇ പിന്നീട് അറിയിക്കും.

SUMMARY: CBSE Plus Two exams in Gulf countries cancelled

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

Related Articles

Popular Categories