ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ ഈ വര്‍ഷത്തെ റമദാന്‍ റിലീഫുകള്‍ സമാപ്തിയിലേക്ക് എത്തിയതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. റംസാന്‍ തുടക്കം മുതല്‍ വിവിധ ഏരിയകളിലായി ഭക്ഷണ ധാന്യ കിറ്റുകള്‍ വിതരണം ആരംഭിച്ചിരുന്നു.
പതിനാലില്‍ പരം ഘട്ടങ്ങളിലായി ബെംഗളൂരു വിവിധ ചേരി പ്രദേശങ്ങളിലും ഏരിയ കളിലുമായി മൂവ്വായിരത്തില്‍ പരം റംസാന്‍ കിറ്റുകളാണ് വിതരണം ചെയ്തത്.
കലാസിപാളയം,ഗുഡ്ഡത ഹള്ളി, മൈസൂര്‍ റോഡ്, ആസാദ് നഗര്‍, ഗൗരിപ്പാളയം,ലയര്‍ പാളയം,യശ്വന്ത പുരം, ആര്‍ സി പുരം, എല്‍.ആര്‍ നഗര്‍, ജയനഗര്‍ , മജിസ്റ്റിക്, എം.എസ് പാളയം,നീലസാന്ദ്ര, ബൊമ്മനഹള്ളി, ചന്ദ്രലയൗട്ട് തുടങ്ങിയ ഏരിയകളില്‍ മുന്‍കൂട്ടി സര്‍വ്വേ നടത്തി ടോക്കന്‍ നല്‍കിയവര്‍ക്കാണ് വിതരണം നടത്തിയത്.
ഒരു സാധാരണ കുടുംബത്തിന് ഒരു മാസത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. പെരുന്നാള്‍
മാസപ്പിറവികണ്ടതിന് ശേഷം ഫിത്വറിന്റെ അരി വിതരണം മോത്തി നഗര്‍ സെന്ററില്‍ വെച്ച് നടക്കും.
റമദാന്‍ മാസത്തില്‍ ദിനേന മോത്തി നഗര്‍ ആസ്ഥാന മന്ദിരം ഡബിള്‍ റോഡ് ശാഫി മസ്ജിദ്, ആസാദ് നഗര്‍ നമിറ മസ്ജിദ് , കര്‍ണാക മലബാര്‍ സെന്റര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വിപുലമായ ഇഫ്ത്വാറുകള്‍ക്കും അത്താഴത്തിനും തറാവീഹ് നിസ്‌കാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഫിത്വര്‍ സകാത്തിന്റെ ധാന്യങ്ങള്‍ അര്‍ഹരെ കണ്ടെത്തി സ്വന്തം നല്‍കാന്‍ കഴിയാത്തവരില്‍ നിന്ന് വക്കാലത്തായി ഏറ്റെടുത്തു നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തീട്ടുണ്ടെന്നും ആവശ്യക്കാര്‍ 9071120 120/9071140 140 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.
SUMMARY: MMA Ramadan reliefs coming to an end















