വിഷുവിന് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ; ചെന്നൈ – മംഗളൂരു റൂട്ടിൽ 4 സർവീസുകൾ

ബെംഗളൂരു: വിഷുത്തിരക്ക് പരിഗണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. മംഗളൂരുവിൽ നിന്ന് കണ്ണൂർ – കോഴിക്കോട് – പാലക്കാട് വഴി ചെന്നൈയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ. കൂടാതെ മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ ഒരു വണ്‍വേ ട്രെയിനും സര്‍വീസ് നടത്തും. മധ്യവേനൽ അവധിയ്ക്ക് നാട്ടിലേക്ക് വരുന്നവർക്കും വിഷു അവധിയ്ക്കായി വരുന്നവർക്കും പ്രയോജനപ്പെടുന്ന സർവീസുകളാണിവയെല്ലാം. ട്രെയിൻ ഷെഡ്യൂളും സ്റ്റോപ്പുകളും വിശദമായി അറിയാം.

🔹എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു ജങ്ഷൻ സ്പെഷ്യൽ 06127
ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് സ്‌പെഷ്യൽ ട്രെയിനിന്റെ (06127) സർവീസ്. വ്യാഴാഴ്ച രാവിലെ 09:32നാണ് ട്രെയിൻ പാലക്കാട് എത്തുക. തുടർന്ന് ഷൊർണൂർ 10:20, തിരൂർ 11:08, കോഴിക്കോട് 11:50, വടകര 12:33, തലശേരി 12:53, കണ്ണൂർ 01:22, പയ്യന്നൂർ 01:54, കാഞ്ഞങ്ങാട് 02:23, കാസറഗോഡ് 2:43 സ്റ്റേഷനുകൾ പിന്നിട്ടാണ് വൈകീട്ട് 04:00 മണിയ്ക്ക് മംഗളൂരുവിലെത്തുക.

🔹മംഗളൂരു ജങ്ഷൻ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ 06128
ഏപ്രിൽ ഒൻപത് വ്യാഴാഴ്ച മംഗളൂരു ജങ്ഷൻ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ ട്രെയിനും(06128) സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്. രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുമായാണ് സർവീസ്. ബുധനാഴ്ച ഉച്ചയോടെ റിസർവേഷൻ ആരംഭിക്കും.

🔹ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ 06153
ഏപ്രിൽ 10 വെള്ളിയാഴ്ച വൺവേ സ്‌പെഷ്യലായി സർവീസ് നടത്തുന്ന ഈ ട്രെയിൻ  ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചെന്നൈ എഗ്മോറിൽനിന്ന് തിരിക്കും. ശനിയാഴ്ച രാവിലെ 6.55-ന് മംഗളൂരു സെൻട്രലിൽ എത്തും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് റിസർവേഷൻ ആരംഭിക്കുന്ന ഈ ട്രെയിനിൽ രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുണ്ട്. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.

🔹മംഗളൂരു-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ ട്രെയിൻ-06041
ഏപ്രിൽ 11 ശനിയാഴ്ച മംഗളൂരു ജങ്ഷനിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തും. മംഗളൂരൂ ജങ്ഷനിൽനിന്ന് വൈകീട്ട് ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ആറരയ്ക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

🔹തിരുവനന്തപുരം നോർത്ത്- മംഗളൂരൂ സ്‌പെഷ്യൽ 06042
ഏപ്രിൽ 12 ഞായറാഴ്‌ച തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്‌ഷൻ 06042 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ ഈ രണ്ട് ട്രെയിനുകൾക്കും സ്‌റ്റോപ്പുകളുണ്ട്. റിസർവേഷൻ ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമുതൽ ആരംഭിക്കും.

🔹മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ-06154
ഏപ്രിൽ 15-ന് മംഗളൂരു സെൻട്രലിൽനിന്ന് ചെന്നൈ എഗ്മോറിലേക്ക് സർവീസ് നടത്തും. ഏപ്രിൽ 15-ന് വൈകീട്ട് നാലുമണിക്ക് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.45-ന് ചെന്നൈ എഗ്മോറിലെത്തും.

കേരളത്തിൽ കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമുതൽ റിസർവേഷൻ ആരംഭിക്കും.
SUMMARY: Railways announces six more special trains for Vishu; 4 services on Chennai-Mangalore route

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

Related Articles

Popular Categories