തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,240 രൂപയിലെത്തി. ഗ്രാമിന് 14,280 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,735 രൂപയും പവന് 93,080 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,135 രൂപ നിരക്കിലും (പവന് 73,080) 9 കാരറ്റ് സ്വർണം ഗ്രാമിന് 5,890 രൂപ നിരക്കിലും (പവന് 47,120) വ്യാപാരം നടക്കുന്നു. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് 275 രൂപയായതോടെ പത്ത് ഗ്രാമിന് 2,750 രൂപ നല്‍കേണ്ടി വരും. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവില്‍ സ്വർണവില എത്തിനില്‍ക്കുന്നത്.
SUMMARY: Gold rate is increased















