ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയത്തിലേയ്ക്ക്

ന്യൂഡല്‍ഹി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരം വിജയം കണ്ടു. വിദ്യാര്‍ഥികളുടെ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചു. വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർഥികളെ ഇക്കാര്യം അറിയിച്ചത്.

2027 മേയ് 15നകം വിദ്യാര്‍ത്ഥി യൂണിയന്‍ ഭണഘടന രൂപീകരിക്കും എന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അടുത്ത അധ്യയനവര്‍ഷം ആരംഭിച്ച് ആറാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടത്താമെന്നും സര്‍വകലാശാല ഉറപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സർവകലാശാലയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂണിയൻ നിലവിലുണ്ടായിരുന്നില്ല. യൂണിയന്‍ പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 12-നാണ് ജാമിയ മില്ലിയ ഇസ്ലാമിയ സ്റ്റുഡന്റ്‌സ് യൂണിയൻ (JMISU) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥി സമരം ആരംഭിച്ചത്. സമരം കടുത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടച്ചിടുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ ഗൂഗിള്‍ മീറ്റിന്റെ പ്രൊഫൈല്‍ ചിത്രങ്ങള്‍ സമര മുദ്രാവക്യങ്ങളാക്കി മാറ്റിയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
SUMMARY: Demands accepted; student protest at Delhi’s Jamia Millia University heads towards success.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോട്ടിനുള്ളിലെ മീൻ സംഭരണ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തിനു സമീപമുള്ള തദഡി മത്സ്യബന്ധന തുറമുഖത്ത്...

പാ​ക്കി​സ്ഥാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 10 പേ​ർ മ​രി​ച്ചു

കറാച്ചി: ദക്ഷിണ പാ​ക്കി​സ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള തർപാർക്കർ ജില്ലയിലെ ദാനോ ദണ്ഡൽ...

സ്കൂളുകളിൽ കന്നഡ രാജ്യോത്സവ ആഘോഷം നിർബന്ധം; നവംബർ ഒന്നിന് ഞായറാഴ്ചയായതിനാൽ ആഘോഷം ഒഴിവാക്കരുതെന്ന് ഉത്തരവ്

ബെംഗളൂരു: കർണാടകയിലെ എല്ലാ സ്കൂളുകളിലും കന്നഡ രാജ്യോത്സവം നിർബന്ധമായും ആഘോഷിക്കണമെന്ന് സംസ്ഥാന...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ; മുംബൈ-ബെംഗളൂരു വന്ദേഭാരത് നവംബർ മൂന്നു മുതൽ

ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വില വർധന; നവംബർ 1 മുതൽ പുതിയ നിരക്ക് ‌

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ...

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം...

എൻഎസ്എസ്കെ അന്നസന്ദ്രപാളയ കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

Related Articles

Popular Categories