ഇന്ന് ബസുകൾ ഓടും; ഹൈക്കോടതി വിലക്കിയതോടെ സമരം പിൻവലിച്ച് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ഇന്ന്  മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിത കാലസമരം ഹൈക്കോടതി തടഞ്ഞു. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർക്കു ബുദ്ധിമുട്ടാകുമെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് അവധിക്കാല ബെഞ്ച് സമരം തടഞ്ഞത്. ഇതോടെ ബുധനാഴ്ച സംസ്ഥാനത്ത് സർക്കാർ ബസ് സർവീസുകൾ സാധാരണ പോലെ തന്നെ തുടരും. ചർച്ചനടത്താൻ സർക്കാരിനോടും ട്രാൻസ്പോർട്ട് കോർപ്പറേഷനുകളോടും തൊഴിലാളി യൂണിയനുകളോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

25 ശതമാനം വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്ത കർമസമിതി സമരത്തിന് ആഹ്വാനം ചെയ്തത്. സമരം ജനങ്ങളുടെ ദൈനം ദിനജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ഥിരം ബസ് യാത്രക്കാരും ദിവസവേതന ജീവനക്കാരുമായ ശ്രീധാര, വേദവതി എന്നിവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരി ഗണിച്ചാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ്, ജസ്റ്റിസ് മന്മദറാവു എന്നിവരടങ്ങിയ ബെഞ്ച് സമരം താത്കാലികമായി തടഞ്ഞത്.

25 ശതമാനം വേതനവർധന, ശമ്പളകുടിശ്ശിക പൂർണമായും നൽകുക, 31 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങൾ. പ്രതിദിന ബാറ്റയിലും മറ്റ് അലവൻസുകളിലും വർധന വേണമെന്നും യൂണിയൻ ആവശ്യപ്പെടുന്നുണ്ട്.

ജീവനക്കാർക്ക് 12.5 ശതമാനം വേതനവർധന ഇതിനകംതന്നെ നടപ്പാക്കിയെന്നും 450 കോടി രൂപ ഈയിനത്തിൽ നൽകിയിട്ടുണ്ടെന്നും ചൊവ്വാഴ്ച ഹർജി പരിഗണിച്ചപ്പോൾ കർണാടക ആർടിസി കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറി, ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, യൂണിയനുകളുടെ സംയുക്ത കർമസമിതി, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ എന്നിവർക്ക് നോട്ടീസ് നൽകിയ കോടതി വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
SUMMARY: Karnataka RTC employees called off strike after High Court ban

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories