ബെംഗളൂരു: ജോലി അന്വേഷിച്ച് ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി ഗോകുല്‍ കൃഷ്ണയെ (23) പോലീസ് അറസ്റ്റ് ചെയ്തു. നാല് വർഷമായി അടുപ്പത്തിലായിരുന്ന ഇരുവരും വ്യാഴാഴ്ചയാണ് ബെംഗളൂരുവിലെ കോട്ടണ്‍പേട്ടിലുള്ള റെജൻസി ഇൻ ലോഡ്ജില്‍ മുറിയെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ തർക്കമുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മറ്റൊരാളുമായുള്ള സൗഹൃദത്തെച്ചൊല്ലി ഗോകുല്‍ ഗംഗയെ സംശയിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഗോകുല്‍ ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയും ഗംഗയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. നഴ്സിങ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചാണ് ബെംഗളൂരുവിലെത്തിയത്. ഗോകുല്‍ നഴ്സിങ് വിദ്യാർഥികള്‍ക്ക് കോളജ് പ്രവേശനം നേടിക്കൊടുക്കുന്ന കണ്‍സള്‍ട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടണ്‍പേട്ട് പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും പ്രതിയുടെ മൊഴിയും പോലീസ് വിശദമായി പരിശോധിച്ചുവരുന്നു.
SUMMARY: Murder of a Malayali woman at a Bengaluru lodge; police suspect pathological jealousy as the motive
















